കുരുക്കിലമർന്ന് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് റോഡ്.

ഇരിട്ടി: താത്‌കാലിക അറ്റകുറ്റപ്പണി നടത്തി ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയില്ലാത്തത് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്‌ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. രണ്ടുമാസത്തോളമായി ബസ്സുകൾ ബൈപ്പാസ് സംവിധാനം ബഹിഷ്കരിച്ചിട്ട്. ഈ റോഡ് പൂർണമായും തകർന്നതിനെത്തുടർന്നായിരുന്നു ബഹിഷ്കരണം. ഇതോടെ സ്റ്റാൻഡിൽനിന്ന്‌ ബസ്സുകൾ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തുകൂടിത്തന്നെയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഓട്ടോറിക്ഷാ പാർക്കിങ്ങും കാൽനടയാത്രക്കാരുടെ ബാഹുല്യവുമെല്ലാം ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. പ്രളയത്തിനുമുൻപ് തകർന്ന വൺവേ റോഡിന്റെ അറ്റകുറ്റപ്പണിക്കുപോലും അധികൃതർ തയ്യാറായിട്ടില്ല. കെ.എസ്.ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസ് റോഡ് നവീകരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനുമുൻപ്‌ വലിയ കുഴികൾ മൂടി താത്‌കാലികസംവിധാനം ഉണ്ടാക്കാമായിരുന്നു. മഴ നിന്നാൽ മാത്രമേ കെ.എസ്.ടി.പി. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവ്യത്തി ആരംഭിക്കുകയുള്ളൂ. ഇതിന് ഇനിയും മാസങ്ങളെടുക്കും. അതുവരെയുള്ള താത്‌കാലിക നടപടികൾ സ്വീകരിക്കണമെന്നാണ് ബസ് തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: