പ്രതിഷേധ നെൽക്കൃഷി കതിരണിഞ്ഞു: 29-ന് കൊയ്തുത്സവവും സമരസംഗമവും

പയ്യന്നൂർ: പെട്രോളിയം സംഭരണപദ്ധതി പ്രദേശമായ കണ്ടങ്കാളി താലോത്തുവയലിൽ കൊയ്തുത്സവവും സമരസംഗമവും 29-ന് നടക്കും. വയൽ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്തവണ താലോത്തുവയലിൽ വിത്തിറക്കിയത്. നാട്ടുകാരുടെയും സമരസമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കേരളത്തിലെ തനത് നെല്ലിനമായ തൗവൻ വിത്താണ് വിതച്ചത്. കണ്ടങ്കാളിയിലെ ഒറ്റവിള വയലിലാണ് ഈ വിത്തിനം ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത്. വിതച്ച നെല്ലുകൾ പൊന്നണിഞ്ഞ് പാകമായിരിക്കുകയാണ്. 29-ന് രാവിലെ പത്തിന് തുടങ്ങുന്ന കൊയ്തുത്സവത്തിന്റെ ഭാഗമായി കൊയ്തുപാട്ട്, സാംസ്കാരികപരിപാടികൾ തുടങ്ങിയവ നടക്കും. കർഷക തൊഴിലാളികൾ, സാംസ്കാരികപ്രവർത്തകർ, പരിസ്ഥിതിപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ വയലിൽ കൊയ്യാനിറങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: