അനർഹരെ കണ്ടെത്താൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും കർശന പരിശോധന

കണ്ണൂർ: റേഷൻ മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്താൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും കർശന പരിശോധന . കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ഇതുവരെ റേഷൻ മുൻഗണനാ പട്ടികയിൽ നിന്ന് 5000 അനർഹരെ പുറത്താക്കി. മറ്റ് താലൂക്കുകൾക്ക് കീഴിലും സമാന നടപടികൾ തുടരുന്നുണ്ട്. സപ്ലൈ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയാണ് അനധികൃത റേഷൻ കാർഡുകൾ പിടിച്ചെടുത്തത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. പട്ടികയിൽ നിന്ന് അനർഹരെ പുറത്താക്കുന്ന സ്ഥാനത്ത് അർഹതയുള്ളവരെ ഉൾപ്പെടുത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: