റെയിൽവേ വികസനം : കെ.സുധാകരൻ എം.പി നിർദേശങ്ങൾ സമർപ്പിച്ചു.

കണ്ണൂർ: റെയിൽവേ വികസന നിർദേശങ്ങൾ കെ.സുധാകരൻ എം.പി സതേൺ റെയിൽവേ ജനറൽമാനേജർക്ക് സമർപ്പിച്ചു. മുതിർന്ന പൗരൻമ്മാരെയും ശാരീരിക വൈകല്യമുള്ളവരേയും പരിഗണിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് എസ്‌കലേറ്റർ സ്ഥാപിക്കുക. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലും എസ്‌കലേറ്റർ സംവിധാനം ഏർപ്പെടുത്തുക, വാഹന പാർക്കിങ് സൗകര്യം കൃത്യമായി നടപ്പിൽവരുത്തുക, ശാരീരിക വൈകല്യമുള്ളവർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക ടിക്കറ്റ് കൗണ്ടർ തുടങ്ങുക, രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് വിശ്രമകേന്ദ്രം പണിയുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: