കണ്ണൂരില്‍നിന്നും ഇനി കുവൈത്തിലേക്ക് പറക്കാം

കണ്ണൂര്‍: അനുദിനം ഉയരങ്ങള്‍ കീഴടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുതിയ അന്തര്‍ ദേശീയ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. കണ്ണൂരിന്റെ സ്വന്തം എയര്‍പോര്‍ട്ടില്‍ നിന്നും ഗോഎയറിന്റെ ആദ്യ കണ്ണൂര്‍ – കുവൈറ്റ് വിമാനം ഇന്ന് പറന്നുയരും.9 മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരെന്ന ഉജ്വല നേട്ടം കൈവരിച്ചിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളം ഇതോടെ ഗോ എയറിന്റെ പ്രധാന ആഭ്യന്തരവും അന്തര്‍ ദേശീയവുമായ പ്രവര്‍ത്തന കേന്ദ്രമായി മറുമെന്ന പ്രത്യേകത കൂടിയുണ്ട്. തങ്ങളുടെ പുതിയ കുവൈറ്റ് സര്‍വീസിലൂടെ വിമാനയാത്രികര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുക കൂടിയാണ് ഗോ എയറിന്റെ ലക്ഷ്യം.കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് ഗോ എയറിന്റെ എയര്‍ബസ് എ-320 വിമാനമാകും ഇന്ന രാവിലെ 7 മണിക്ക് പറന്നുയരുക.ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വിസിന് അത്ഭുതാവഹമായ പ്രതികരണമാണ് ലഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: