ചരിത്രവിശേഷം: സെപ്തംബർ 20

സെപ്തംബർ 20 ദിവസവിശേഷം ….
സുപ്രഭാതം…

1519- സ്പാനിഷ് പര്യവേക്ഷണ സംഘം പോർട്ടുഗീസ് നാവികൻ ഫെർഡിനാന്റ് മെഗല്ലന്റെ നേതൃത്വത്തിൽ വിജയകരമായ ലോക പര്യടനം തുടങ്ങി ( മെഗല്ലൻ ഈ യാത്രാ മധ്യേ മരണപ്പെടുകയുണ്ടായി)
1664…. ബ്രിട്ടിഷ് വനിതകളും കറുത്ത വർഗക്കാരായ പുരുഷൻമാരും തമ്മിലെ വിവാഹം വിലക്കുന്ന anti amalgation law ബ്രിട്ടനിൽ നിലവിൽ വന്നു….
1854- ക്രിമിയൻ യുദ്ധത്തിലെ പ്രധാന യുദ്ധം.. Battle of alama.. ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്ത സൈന്യം റഷ്യയെ പരാജയപ്പെടുത്തി..
1857- ബഹദൂർ ഷാ സഫർ ബ്രിട്ടിഷുകാർക്ക് മുമ്പിൽ കീഴടങ്ങി.. ബ്രിട്ടിഷ് കാർ ഡൽഹി കീഴടക്കി..
1878- ഹിന്ദു ദിനപത്രം വാരികയായി പ്രസിദ്ധീകരണം ആരംഭിച്ചു…
1904- റൈറ്റ് സഹോദരൻമാർ വിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തി..
1983- ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ആപ്പിൾ പ്രവർത്തനം അവസാനിപ്പിച്ചു…
1985 .. Indiragandhi national open university സ്ഥാപിതമായി…
1990… ജർമ്മൻ ഏകികരണം സംബന്ധിച്ച നിലപാട് കിഴക്ക് – പടിഞ്ഞാറ് ജർമനികൾ തമ്മിൽ അംഗീകരിച്ചു…
2001- അമരിക്കൻ പ്രസിഡണ്ട് ജോർജ് w ബുഷ് ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു…
2004- വിദ്യാഭ്യാസ ഗവേഷണങ്ങൾക്ക് പ്രാമുഖ്യം നൽകി Edusat ISRO വിക്ഷേപിച്ചു…

ജനനം
1921- മംഗലാട്ട് രാഘവൻ.. മയ്യഴി വിമോചന സമര നേതാവ്.. മാതൃഭൂമി ജീവനക്കാരൻ. ഫ്രഞ്ച് കൃതികൾ രചിച്ചു..
1924- ANR എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന തെലുങ്ക് സിനിമാ ഇതിഹാസം അക്കിനി നാഗേശ്വര റാവു. 1991 ൽ ദാദാസാഹബ് ഫാൽക്കെ അവാർഡ്.. 2011 ൽ പത്മവിഭൂഷൺ..
1943- ജയന്ത് ഹസാരിക.. ആസാമിസ് സംഗീത പ്രതിഭ.. ഭൂപൻ ഹസാരികയുടെ സഹോദരൻ…
1961- ടി.കെ. രാജിവ് കുമാർ.. മലയാള സംവിധായകൻ…. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ. സംഘ ഗാനം ആദ്യചിത്രം…

ചരമം
1388- സുൽത്താൻ ഫെറോഷ് ഷാ തുഗ്ലക്ക്
1928- ശ്രീനാരായണ ഗുരുദേവൻ , കേരളം എന്നല്ല ഇന്ത്യ തന്നെ ജൻമം നൽകിയ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവ്. ( കേരളത്തിൽ സമാധി ആചരിക്കുന്നത് നാളെ യാണെങ്കിലും എല്ലാ വിൽക്കിപീഡിയയിലും ഇന്നാണ് സമാധി ദിനം എന്ന് കാണിച്ചിട്ടുള്ളത്)
1933- ആനി ബസന്റ്- ഇന്ത്യയിൽ ഹോംറുൾ പ്രസ്ഥാനം സ്ഥാപിച്ചു. ഐറിഷുകാരിയായി ജനിച്ചു ഇന്ത്യക്കാരിയായി ജീവിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരുന്നു..
1942- കനകലത ബറുവ.. ക്വിറ്റിന്ത്യാ സമര പോരാളി.. ആസാം കാരി… ധൈര്യശാലി എന്നർഥം വരുന്ന ബിർബാല എന്നറിയപ്പെടുന്നു..
1987- KCS മണി.. സർ സി.പി . രാമസ്വാമി അയ്യരെ വെട്ടിയത് വഴി ചരിത്രത്തിൽ ഇടം നേടിയ വിപ്ലവകാരി…
1995- എ.എൽ. ജേക്കബ്ബ് .. കേരളത്തിലെ മുൻ മന്ത്രി..
2006 – സ്പെൻ റിക്വിസ്റ്റ്.. സ്വീഡിഷ് ചലച്ചിത്ര പ്രതിഭ.. ലോക സിനിമയിലെ ഏറ്റവും മഹാരഥൻമാരായ ഛായാഗ്രാഹകരിൽ ഒരാൾ..
2015- രാധികാ തിലക് – 45 വയസ്സ് വരെ മാത്രം നീണ്ട ഹ്രസ്വമായ ജീവിത കാലയളവിൽ ഒരു പാട് നല്ല ഗാനങ്ങൾ പാടിയ മലയാളി ഗായിക.
(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: