നേർക്കുനേർ വാട്സാപ്പ് കൂട്ടായ്മ” സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു

ചുരുങ്ങിയ കാലയളവിൽ ഒത്തിരി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ ഇരഞ്ഞിൻ കീഴിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന

“നേർക്കുനേർ വാട്സാപ്പ് ഗ്രൂപ്പ്”,കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രി,
MSS കടവത്തൂർ യൂണിറ്റ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
2018 സെപ്തംബർ 23 ഞായർ കാലത്ത് 9 മണി മുതൽ 2 മണി വരെ കടവത്തൂർ വെസ്റ്റ് യു പി സ്‌കൂളിൽ നടത്തുന്നു.

ഏഷ്യയിലെ പ്രശസ്തമായ
മധുര അരവിന്ദ് കണ്ണാശുപത്രിയിൽ നേത്ര രോഗ വിഭാഗം ഡയറക്ടറായി സേവനമനുഷ്ഠിച്ച
ഇപ്പോൾ കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയിലെ നേത്ര രോഗ തലവനായ DR:സുരേഷ് പുത്തലത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘമാണ് രോഗികളെ പരിശോധിക്കാൻ കടവത്തൂരിൽ എത്തുന്നത്.

നേത്ര പരിശോധന ക്യാമ്പ് തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനാബ്:കാട്ടൂർ മഹമൂദ് ഉദ്‌ഘാടനം ചെയ്യുന്നു.
ചടങ്ങിൽ പ്രദേശത്തെ പൗര പ്രമുഖൻ PK അബ്ദുല്ല സാഹിബ്, വാർഡ് മെമ്പർ നല്ലൂർ ഇസ്മായിൽ മാസ്റ്റർ, KM മൊയ്തു മാസ്റ്റർ, സീനിയർ മെഡിക്കൽ ഓഫീസർ DR:ഇസ്‌ഹാഖ്‌, DR:സീനത്ത്,DR:അബൂബക്കർ(BHMS),PK മുസ്തഫ,DR:K.അബൂബക്കർ,ഖാലിദ് സുല്ലമി, അബൂബക്കർ കിഴക്കേടത്ത്,ഷഫീഖ് K, മുഹമ്മദ് കാട്ടിൽ എന്നിവർ പങ്കെടുക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ അർഹരായവർക്ക് സൗജന്യമായി ഓപ്പറേഷനും,മിതമായ നിരക്കിൽ കണ്ണടയും ലഭിക്കുന്നതാണ്.
രജിസ്ട്രേഷന് ബന്ധപ്പെടുക,
9745 294565,
9495 101696,
9400 437234.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: