കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി; പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹരജി എറണാകുളം സി.ബി.ഐ പ്രത്യേക കോടതി തള്ളി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന് 15 പ്രതികളുടെ ജാമ്യ ഹരജിയാണ് ജഡ്ജ് ഹണി എന്‍ വര്‍ഗീസ് തള്ളിയത്‌.സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെ മനോജ് വധക്കേസില്‍ ആകെ 25 പ്രതികളുണ്ട്‌. പി.ജയരാജനുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി കിഴക്കെ കതിരൂറിലെ കാട്ട’ില്‍ മീത്തല്‍ വിക്രമന്‍ ( 42), രണ്ടാം പ്രതി കിഴക്കെ കതിരൂറിലെ കുനിയില്‍ വീട്ടില്‍ ‍ സി.പി ജിജേഷ് ( 33), നാലാം പ്രതി മാലൂര്‍ കുന്നുുമ്മല്‍ വീട്ടില്‍ ലുധിയ നിവാസില്‍ സി.പി.എം തൃക്കടാരിപ്പൊയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി. പ്രഭാകരന്‍ ( 39), അഞ്ചാം പ്രതി കതിരൂര്‍ വേറ്റുമ്മലിലെ ഒതയോത്ത് വീട്ടില്‍ ഷിബിന്‍ ( 29), ആറാം പ്രതി കോട്ടയംപൊയില്‍ ചൂളാവില്‍ വീട്ടിൽ പി. സുജിത്ത് (30), ഏഴാം പ്രതി കതിരൂര്‍ നന്തിയത്ത് വീട്ടില്‍ എ. വിനോദ് (32),എട്ടാം പ്രതി മാലൂര്‍ കാവിന്‍മൂലയിലെ മീത്തലെ തച്ചരമ്പത്ത് റിജു (27), ഒമ്പതാം പ്രതി മാലൂര്‍ തോലമ്പ്രയിലെ ഷിനില്‍ നിവാസില്‍ സിനില്‍ ( 34) പത്താം പ്രതി മാലൂര്‍ കാവിന്‍മൂലയിലെ മീത്തലെ തച്ചറോത്ത് ബിജു എന്ന പൂവാടന്‍ ബിജേഷ് ( 31), പന്ത്രണ്ടാം പ്രതി കിഴക്കെ കതിരൂര്‍ പുത്തലത്ത്പൊയില്‍ പാട്യം ഗ്രാമപഞ്ചായത്ത് മുന്‍ സി.പി.എം അംഗവുമായ മുച്ചിറി രാമന്‍ എന്ന എ.രാമചന്ദ്രന്‍ (54) പതിമൂന്നാം പ്രതി കതിരൂര്‍ ഉക്കാസ്മെട്ടയിലെ കാനത്തില്‍ വീട്ടിൽ മുത്തു എ വിജേഷ് (29), പതിനാലാം പ്രതി കതിരൂര്‍ ഉക്കാസ്മെട്ടയിലെ വലിയപറമ്പത്ത് ജോര്‍ജ് എ വിജേഷ് (30), പതിനഞ്ചാം പ്രതി കിഴക്കെ കതിരൂര്‍ ബ്രഹ്മാവ്മുക്കിലെ കണ്ണോത്ത് വീട്ടില്‍ മനോജ് (32), ഉള്‍പ്പെടെയുള്ള 15 പ്രതികളുടെ ജാമ്യ ഹരജിയാണ് സി.ബി.ഐ കോടതി തള്ളിയത്‌.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അന്വേഷണം തുടരുകയാണെന്നുമുള്ള പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യ ഹരജി തള്ളിയത്. 2014 സെപ്തംബര്‍ ഒന്നിന് കാലത്ത് 10.30 മണിയോടെ കതിരൂര്‍ ഉക്കാസ്മൊട്ടയില്‍ വെച്ചാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരീക് ശിഷ്യക് പ്രമുഖായിരുന്ന ഉക്കാസ്മൊട്ടയിലെ എളംതോട്ടത്തില്‍ മനോജിനെ(43) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് ഓടിച്ച് വരികയായിരുന്ന ഓംനിവാനിന് ബോംബ് എറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്.ഓംനി വാനിലുണ്ടായിരുന്ന മനോജിന്റെ സുഹൃത്തും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പാനൂര്‍ നിള്ളങ്ങലെ പ്രമോദിനും പരിക്കേറ്റിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: