കൊളച്ചേരി തെരഞ്ഞെടുപ്പ് ലഹരിയിലേക്ക്

കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷൻ അംഗം സി ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് കൊളച്ചേരി ഒരുങ്ങുന്നു… തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കെ അനിൽ കുമാർ ഇന്ന് തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി ലീല മുമ്പാകെ എത്തി പത്രിക സമർപ്പിച്ചു… 22 ശനിയാഴ്ച വൈകു.3 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം… യു ഡി ഫ് ,ബി ജെ പി എന്നിവരുടെ സ്ഥാനാർത്ഥികളെ ഇതു വരെ പ്രഖ്യാപിച്ചില്ല…. ഒക്ടോബർ 11 വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ 7 വാർഡുകളിൽ ആയി 13 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്…നണിയൂർ എ എൽ പി സ്കൂൾ ,ഇ പി കെ എൻ എസ് സ്കൂൾ, കാവുഞ്ചാൽ അംഗനവാടി, പെരുമാച്ചേരി അംഗനവാടി, പെരുമാച്ചേരി ജി എൽ പി സ്കൂൾ പള്ളിപറമ്പ് , കൊളച്ചേരി എ യു പി സ്കൂൾ ,ചേലേരി എ എൽ സ്കൂൾ കപ്പണപറമ്പ് എന്നിവിടങ്ങളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്…… ഇലകഷൻ സാമഗ്രികളുടെ വിതരണവും ബാലറ്റ് പെട്ടികൾ സൂക്ഷിപ്പും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് സജ്ജീകരിച്ചിരിക്കന്നത്… വോട്ടെണ്ണൽ 12 ന് രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലെ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ വച്ച് നടക്കും… …

Reporter :- Hareesh Kolachery…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: