കണ്ണൂരിൽ നാളെ വലിയ യാത്രാ വിമാനമിറങ്ങും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാ വിമാനം

നാളെ പറന്നിറങ്ങും. അതിനുള്ള അനുമതി ലഭിക്കുന്നതിന്റെ അവസാന ഘട്ടമെത്തിയെന്നാണാണ് വിവരം. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിനായി ഇറക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന വിമാനം പത്തു മണിയോടെ വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് വിവരം. എയര്‍പ്പോര്‍ട്ട് വിഭാഗം കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്ന് തയ്യാറാക്കിയ ഇന്‍സ്ട്രമെന്റ് അപ്രോച്ച് പ്രൊസീജര്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് വിമാനം ഇറങ്ങുന്നത്.

വിമാനത്താവളത്തില്‍ എയര്‍ട്രാഫികിന്റെ സഹായത്തോടെയാണ് പരീക്ഷ പറക്കല്‍ നടത്തുന്നത്. വിമാനം വിജയകരമായി ഇറക്കി ഫ്‌ളൈറ്റ് ലാന്‍ ഫ്‌ളൈറ്റ് വാലിഡേന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഐ) റിപ്പോര്‍ട്ട് നല്‍കുക. അതിന് ശേഷമായിരിക്കും വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുക.

ഏത് സാഹചര്യത്തിലും കാലാവസ്ഥയിലും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് ലഭ്യമാകുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അഗ്നിശമന സംവിധാനങ്ങള്‍, ലൈറ്റുകള്‍, സൂചകങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ പരിശോധനയാണ് ഇന്നലെ അവസാനിച്ചത്. അതേ സമയം വലിയ വിമാനം ഉപയോഗിച്ചുള്ള നാളത്തെ പരീക്ഷണ പറക്കല്‍ മൂന്ന് മണിക്കൂറിനു മുകളിലുണ്ടാകുമെന്നാണ് സൂചന.

1 thought on “കണ്ണൂരിൽ നാളെ വലിയ യാത്രാ വിമാനമിറങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: