ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 19

International talk like a pirate day

1888- ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൗന്ദര്യ മത്സരം ബെൽജിയത്തിൽ നടന്നു..

1893- ന്യൂസിലാൻഡ് വനിതകൾക്ക് വോട്ടവകാശം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി.

1944- USSR.. ഫിൻലൻഡ്. യുദ്ധത്തിന് സമാപനമായി..

1957- ലോകത്തിലെ ആദ്യ ഭൂഗർഭ അണു പരീക്ഷണം നടന്നു..

1960… സിന്ധു നദി ജലം പങ്കിടുന്നത് സംബന്ധിച്ച ഇന്ത്യ – പാക്കിസ്ഥാൻ കരാർ നിലവിൽ വന്നു..

1983- സെന്റ് കിറ്റ് & നെ വിസ് ( വെസ്റ്റ് ഇന്ത്യൻ ദ്വീപ സമൂഹം ) ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..

2000- സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ കർണം മല്ലേശ്വരി ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി..

2006 – തായ് ലൻഡിൽ സൈനിക വിപ്ലവം..

2014- അലാവുദ്ദീൻ ഖിൽജി തകർത്തെറിഞ്ഞ നളന്ദ സർവകലാശാല പുതിയ രൂപത്തിൽ പ്രവർത്തനം തുടങ്ങി..

ജനനം

1886- ഫസൽ അലി.. സംസ്ഥാന പുനസംഘടനാ കമ്മിഷൻ അദ്ധ്യക്ഷൻ..

1911- വില്യം ഗോൾഡിങ്. 1983ൽ സാഹിത്യ നോബൽ.. 1980 ൽ ബുക്കർ.. Lords of flys (ഈച്ചകളുടെ തമ്പുരാൻ ) പ്രശസ്ത കൃതി..

1919- വി.ടി.ഇന്ദുചൂഡൻ.. മലയാള പത്രപ്രവർത്തകൻ , എഴുത്തു കാരൻ… ദേശഭിമാനി പത്രാധിപർ, അവസാനകാലം CPM മാ യി വേർ പിരിഞ്ഞ് RSS സംഘാടകനായി..

1923- എം.ബി. ശ്രീനിവാസൻ.. ചലച്ചിത്ര സംഗീത സംവിധായകൻ. onv യുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ

1929- ബി.വി.കാരന്ത്.. കന്നഡ സാഹിത്യ പ്രതിഭ..

1927- കൻവർ നാരായണൻ.. ഹിന്ദി സാഹിത്യകാരൻ.. 2005 ലെ ജ്ഞാനപീഠം…

.

ചരമം

1908- ഖുദിറാം ബോസ്.. ഇന്ത്യൻ സ്വാതന്ത്യ സമരത്തിന് വിപ്ലവ നക്ഷത്രം.

1965- ബൽവന്ത് റായ് മേത്ത. ഇന്ത്യൻ പഞ്ചായത്ത് രാജ് പിതാവ് എന്നറിയപ്പെടുന്നു. ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി. മുഖ്യമന്ത്രിയായിരിക്കെ കച്ച് പ്രദേശത്ത് വിമാനത്തിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കെ പാക്ക് സൈന്യം വിമാനം വെടിവച്ചിട്ട് തകർത്തതിനാൽ കൊല്ലപ്പെട്ടു,. ശത്രു രാജ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ നേതാവ് കൂടിയാണ് മേത്ത..

2014.. കെ. ഉദയകുമാർ.. മുൻ ഇന്ത്യൻ വോളി നായകൻ..1991 ൽ അർജുന അവാർഡ് നേടി..

2014.. യു. ശ്രീനിവാസ്… മാൻഡൊലിൻ വിഭഗ്ധൻ.

2015- ജഗ് മോഹൻ ഡാൽമിയ, ബി.സി.സി.ഐ അദ്ധ്യക്ഷൻ. ..

2017.. സ്ലാനിസ്ലോവ്വ് പെട്രോവ്… റഷ്യ ,.. അമേരിക്ക ശീത യുദ്ധ സമയത്ത് കമ്യുണിക്കേഷൻ ഗ്യാപ്പ് മുഖാന്തിരം പൊട്ടിപ്പുറപ്പെടാമായിരുന്ന ആണവയുദ്ധം തൻമയത്വപൂർവം ഒഴിവാക്കി

2017- ഡോ ബി.എ. രാജാകൃഷ്ണൻ.. കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീ കരണങ്ങളുടെ പത്രാധിപർ…

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: