കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട

ലക്ഷങ്ങൾ വി​ല​മ​തി​ക്കു​ന്ന 25 കി​ലോ ക​ഞ്ചാ​വു​മാ​യി തെ​ലങ്കാ​ന സ്വ​ദേ​ശിനി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ശൈ​ല​ജ (32) യെ​ന്ന സ്ത്രീയെ ക​ണ്ണ​പു​രം എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നും പി​ടി​കൂ​ടി​യ​ത്.

ട്രെയിനിൽ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റങ്ങിയ ഉടനായിരുന്നു അറസ്റ്റ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ത്ത ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നു യു​വ​തി പ​റ​യു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തെ​ലു​ങ്ക് മാ​ത്ര​മാ​ണു യു​വ​തി സം​സാ​രി​ക്കു​ന്ന​തിനാൽ പോലീസിന് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് നേരിടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: