വിവാഹ വാഗ്ദാനം നൽകി ഗൾഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പരിയാരം: വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഗൾഫുകാരൻ്റെ ഭാര്യയെപീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. പരിയാരം മുടിക്കാനംനരിപ്പാറയിലെ വിനോജി (30) യാണ് അറസ്റ്റ് ചെയ്തത്. ബലാൽസംഗത്തിന് സ്‌റ്റേഷന്‍ പരിധിയിലെ 29 കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് കേസ്. 

 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം.. യുവതിയുമായി അടുപ്പത്തിലായ പ്രതി  വിവാഹ വാഗ്ദാനം നൽകി  ഒന്നിച്ച് താമസിക്കാമെന്ന് വിശ്വസിപ്പിച്ച് മലപ്പുറം ജില്ലയിലെമഞ്ചേരിയില്‍ കൊണ്ടുപോയി ലോഡ്ജിൽ താമസിപ്പിച്ച്ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് പല തവണ ആവർത്തിച്ചു.. ഒടുവില്‍ യുവതി ഗര്‍ഭിണിയായതോടെ ഭാര്യയും മക്കളുമുള്ളയുവാവ്  വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്മാറി യതോടെ  പരാതിയുമായി പരിയാരംപോലീസിൽ എത്തുകയായിരുന്നു.. യുവതിയുടെ മൊഴിയെടുത്ത പോലീസ് ബലാൽസംഗത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: