ഇമാമിന്റെ സത്യസന്ധത: ATM ൽ കുടുങ്ങി കിടന്ന പണം വളപട്ടണം പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു

പാപ്പിനിശ്ശേരി ഗ്രാമീൺ ബാങ്ക് ATM ൽ നിന്ന് പണം പിൻവലിക്കാൻ കയറിയ പാപ്പിനിശ്ശേരി ഹാജി റോഡ് നൂർ മസ്ജിദ് ഇമാം മുഹമ്മദ് ഹനീഫ് മൗലവിയാണ് ATM മെഷീൻറെ പുറത്ത് കിടന്ന 5000 രൂപ വളപട്ടണം പോലീസിനെ ഏല്പിച്ചു മാതൃക ആയത്. വളപട്ടണം SHO എം കൃഷ്ണന്റെ നിർദേശപ്രകാരം SI പ്രസാദ് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി നജീറിന്റെതാണെന്ന് മനസിലാക്കി നജീറിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി തുക കൈമാറി. സത്യാ സന്ധത കാണിച്ച മുഹമ്മദ് ഹനീഫ് മൗലവിയെ അഭിനന്ദിച്ചു.

ഏറെക്കാലം വിദേശത്തായിരുന്ന ഹനീഫ് മൗലവി അടുത്താണ് നൂർ മസ്ജിദിൽ ജോലിയിൽ ഏർപ്പെട്ടത്. പാപ്പിനിശ്ശേരിയിലെ മിക്ക ആളുകൾക്കും അറിവിന്റെ ആദ്യക്ഷരം പകർന്ന് നൽകിയ അസീസ് ഉസ്താദിന്റെ മകനാണ് ഹനീഫ് ഉസ്താദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: