വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടിന് പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാത്തതിന് പിഴ

വളപട്ടണത്തെ പൊതു ജനങ്ങൾക്ക് മാത്രുകയാകേണ്ട വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ദേവിക്ക് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് മാസ്ക് ഇടാതെ പൊതുവേദികളിൽ പങ്കെടുത്തതിനാണ് വളപട്ടണം പോലീസ് പിഴ ചുമത്തിയത്. കോവിഡ് -19 എന്ന മഹാമാരി തടയുന്നതിന് കേരളാ ഗവൺമെന്റ് സ്വീകരിച്ച മാനദണ്ഡങ്ങൾ പൊതു സ്ഥാനത്ത് ഇരുന്ന് കൊണ്ട് പരസ്യ ലംഘനം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകൻ പ്രതികരണവേദി വളപട്ടണത്തിന്റെ പ്രവർത്തകർ കെ.പി അദീബ് റഹ്മാൻ കേരളാ മുഖ്യമന്ത്രിക്കും, കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് വളപട്ടണം പോലീസ് നടപടി സ്വീകരിച്ചത്.

സർക്കാർ ഭരണ സംവിധാനത്തിൻ്റെ തലപ്പത്ത് ഇരുന്ന് സർക്കാറിൻ്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് പരസ്യമായി നിയമ വെല്ലുവിളി നടത്തും വിധം പ്രവർത്തിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു..

കില ട്രെയിനറും, റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സും ആണ് ശ്രീമതി ലളിതാ ദേവി.

1 thought on “വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടിന് പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാത്തതിന് പിഴ

  1. വേലികൾ തന്നെ വിളവ് മുടിച്ചാൽ
    കാലികളെന്ത് പിഴച്ചീടുന്നു?!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: