കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ച്‌: സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 

എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സിപിഐ മാര്‍ച്ചിന്‍റെ പേരില്‍ ആദ്യ അറസ്റ്റ്. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും എഐവൈഎഫ് പ്രവര്‍ത്തകനുമായ അന്‍സാര്‍ അലിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസിനെ ആക്രമിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം.കൊച്ചിയിലെ ഡിഐജി ഓഫീസ് മാര്‍ച്ചിന്‍റെ പേരില്‍ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസിനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കേസില്‍ പോലീസ് നടപടി തുടങ്ങിയത്. നേരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെ പത്തോളം നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ആദ്യ അറസ്റ്റാണ് ഇന്നുണ്ടായിരിക്കുന്നത്. കേസ് നേരത്തെ തന്നെ ക്രൈം ഡിറ്റാച്ച്‌മെന്‍റിന് കൈമാറിയിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്‍റ് എസിയാണ് ഇന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.വിപിന്‍ ദാസിനെ അറസ്റ്റ് ചെയ്തതുകൊണ്ട് പ്രശ്നം തീരില്ലെന്നും മാര്‍ച്ചിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത് ഞാറയ്ക്കാല്‍ സിഐ മുരളി കാരണമാണെന്നും ഇയാള്‍ക്കെതിരേയും നടപടി വേണമെന്നുമാണ് സിപിഐ ജില്ലാഘടകത്തിന്‍റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സിപിഐ ജില്ലാ സെക്രട്ടറി പി.രാജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഞാറയ്ക്കല്‍ സിഐയ്ക്കെതിരേ നടപടിയുണ്ടാകാത്തതിലുള്ള പ്രതിഷേധം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: