ഉരുവച്ചാലിൽ ബസ്സിനുമുകളിൽ വൈദ്യുതത്തൂൺ വീണു

ഉരുവച്ചാൽ ശിവപുരം റോഡിൽ ബസ്സിനുമുകളിൽ വൈദ്യുതത്തൂൺ വീണു. മറ്റൊരു ബസ് കാറിലിടിച്ചതിനെ തുടർന്ന് കാർ വൈദ്യുതത്തൂണിലിടിച്ചാണ് അപകടം.തകർന്ന തൂൺ മാലൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിനുമുകളിൽ വീഴുകയായിരുന്നു. ആർക്കും പരിക്കില്ല.വൈദ്യുതബന്ധം ഉടൻ വിച്ഛേദിച്ചതിനാലാണ് അപകടം ഒഴിവായത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.മാലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് റോഡരികിൽ നിർത്തിയിട്ട കാറിന്റെ പിറകിലിടിച്ചത്. തുടർന്ന് കാർ മുന്നോട്ടുനീങ്ങി വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം മാലൂർ-ശിവപുരം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.കാറിന്റെ പിൻഭാഗവും വൈദ്യുതത്തൂൺ വീണ് ബസ്സിന്റെ ഗ്ലാസും തകർന്നു. മട്ടന്നൂർ പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: