ദുരിതബാധിതർക്കാരു കൈത്താങ്ങാവാൻ പാനൂർ ജനമൈത്രി പോലീസും

വി.വി.ബെന്നി
പാനൂർ സി.ഐ.

സുഹൃത്തുക്കളേ

പാനൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ദുരിതമേഖലയിൽ അകപ്പെട്ട സഹോദരങ്ങൾക്കായി ഒട്ടനവധി സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞു.

പാനൂർ മേഖലയിലെ നല്ലവരായ ജനങ്ങളുടെയും വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് വളരെ വേഗത്തിൽ സഹായമെത്തിക്കാൻ വഴിയൊരുക്കിയത്.

പാനൂരിലെ വ്യാപാരികളുടെ സഹായം എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.

ജനമൈത്രീ പൊലീസിന് വേണ്ടി എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.

ഏറ്റവും ഒടുവിൽ ഭക്ഷ്യവസ്തുക്കളുമായി നാളെ ആഗസ്ത് 20 ന് തിങ്കളാഴ്ച ഒരു വണ്ടി പുറപ്പെടുകയാണ്.

ചപ്പാത്തി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളും രാവിലെ എട്ടര മണിക്ക് മുമ്പായി പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാഹനം രാവിലെ ഒമ്പത് മണിക്ക് തൃശൂർ , ചാലക്കുടി ഭാഗത്തേക്ക് പുറപെടും.

വിശ്വസ്തതയോടെ
വി.വി.ബെന്നി
പാനൂർ സി.ഐ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: