കണ്ണൂർ അഴീക്കോട് നീർക്കടവിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ മൽസ്യ തൊഴിലാളികൾ രക്ഷിച്ചത് നൂറു കണക്കിന് പേരെ

കണ്ണൂർ ∙ മഹാ പ്രളയത്തിൽ കുടുങ്ങിയവർക്കു രക്ഷയേകാൻ ജില്ലയിൽനിന്ന് 45 ബോട്ടുകളിലായി പോയ മത്സ്യത്തൊഴിലാളി സംഘം രക്ഷപ്പെടുത്തിയത് നൂറുകണക്കിന് പേരുടെ ജീവൻ..ജില്ലാ പൊലീസിന്റെ സഹായത്തോടെ അഴീക്കോട്, നീർക്കടവ്, തലായി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണു തൃശൂരിലെ ചാലക്കുടിയിലേക്കു പോയത്. വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായാണ് എൻജിൻ ഘടിപ്പിച്ച ഫൈബർ ബോട്ടുകൾ ലോറികളിൽ കയറ്റി പൊലീസ് അകമ്പടിയിൽ പുറപ്പെട്ടത്. ഒരു ബോട്ടിനു മൂന്നു പേർ എന്ന കണക്കിനാണു മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനു തിരിച്ചത്.

വ്യാഴാഴ്ച രാത്രി പുറപ്പെട്ട സംഘം ഇന്നലെ പുലർച്ചെയും ഇന്നലെ രാവിലെ എട്ടിനു പുറപ്പെട്ട സംഘം ഉച്ചയോടെയും ചാലക്കുടിയിലെത്തി രക്ഷാദൗത്യത്തിൽ പങ്കാളികളായി. വെള്ളം കയറിയതിനെ തുടർന്നു ചാലക്കുടിയിൽ ജനം തീർത്തും ഒറ്റപ്പെട്ട സാഹചര്യത്തിൽ കൂടുതൽ രക്ഷാപ്രവർത്തനം ആവശ്യമായതിനാലാണു ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി രംഗത്തെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ അഭ്യർഥന പ്രകാരമാണു മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

ആദർശ്, നിരൂപ്, ഷിജിത്ത്, രാജേഷ്, ശ്രീലേഷ്, നിതീഷ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: