പ്രളയത്തിന്റെ ബാക്കി പത്രം

മഹാ പ്രളയം നമ്മുടെ കൊച്ചു കേരളത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയിരിക്കുന്നു .. സ്വന്തം വീടും കുടുംബവും കാറും മറ്റു ആഡംബരങ്ങളും ഉപേക്ഷിച്ചു ഒരുനേരത്തെ ഭക്ഷണത്തിനു ഉടുക്കാൻ മറുതുണിക്കും ക്യു നിൽക്കുന്നവർ .. ഇതുവരെ കെട്ടിപ്പടുത്തതൊക്കെ പ്രകൃതിയുടെ വികൃതിക്കു മുൻപിൽ ഒന്നുമല്ലാതായി തീരുന്നത് നോൾക്കിനിൽകേണ്ടി വന്നവർ …

പക്ഷെ ഒരു കാര്യം നമ്മൾ മറക്കരുത് ഇത് കേരളമാണ് … മലയാളികളാണ് നമ്മൾ … നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ അതിജീവിക്കാവുന്നതു മാത്രമാണ് ഈ പ്രളയക്കെടുതികൾ .ഇതിൽ എല്ലാവര്ക്കും അണിചേരാം ഒറ്റക്കെട്ടായി പ്രവർത്തിക്കാം . ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു കൊണ്ടുവരാം

എങ്കിലും വിഷമിപ്പിക്കുന്ന ഒരു വാർത്ത കാണാൻ ഇടയായി . ചാലക്കുടി ബിവറേജസ് നിന്നും ഒഴുകിപ്പോയ മദ്യ കുപ്പികൾ ശേഖരിക്കാൻ മത്സരിക്കുന്ന മറുനാട്ടുകാരുടെ വെപ്രാളം .. അതിൽ ഉൾപ്പെട്ട മലയാളികളും .. ഇത് നൽകുന്ന ദുഷ് സൂചന വളരെ വലുതാണ് .. വെള്ളം ഇറങ്ങി വരുന്ന ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിലുള്ള വിലപെട്ടതൊക്കെ കളവു നടത്താൻ തക്കം നോക്കി നിൽക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങളെ കേരള സമൂഹം മുന്നിൽ നിന്ന് എതിർക്കേണ്ടതുണ്ട് .അപരന്റെ മുതലുകൾ അപഹരിക്കാനായി തക്കം പാർത്തിരിക്കുന്ന ഇത്തരം നീചന്മാരെ തിരിച്ചറിയേണ്ടുന്നതും അവരെ മാറ്റിനിർത്തേണ്ടതും ആവശ്യമാണ് .അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റൊരു പിടിച്ചുപറിയും കൊള്ളയും കൊലപാതകവും പ്രളയത്തിന്റെ ബാക്കി പത്രമായി അവശേഷിക്കും .. ബന്ധപ്പെട്ടവർ ശ്രെദ്ധിക്കുക .. കേരളത്തെ ,മലയാളിയെ ബോധവാക്കരിക്കുക ..ഈ പ്രളയത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുക …

(പ്രജേഷ് മുള്ളിക്കോട്ട്)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: