ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായങ്ങൾ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കതിരൂർ സി. എച്ച് കണാരൻ സ്മാരക വായനശാലയുടെയും, പുല്യോട് ശ്രീ കൂറുമ്പ കാവിന്റെയും, സി.എച്ച് നഗർ ജുമാ മസ്ജിദ് കമ്മിറ്റിയുടെയും സഹായ തുക CPI(M) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.എൻ.ഷംസീർ MLA ക്ക് കൈമാറുന്നു.

ദുരിത ബാധിതരെ സഹായിക്കാൻ മോറാഴ കോളേജും

മോറാഴ: ദുരിത ബാധിതരെ സഹായിക്കുവാനായി മോറാഴ കോളേജ് യൂണിയൻ സമാഹരിച്ച പണവും അവശ്യസാധങ്ങളും ടിവി രാജേഷ് എം.എൽ.എ.ക്ക് കൈമാറി.

ദുരിതാശ്വാസ ക്യാംപിൽ കാംപസ് ഫ്രണ്ട് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു

കണ്ണൂർ: കൊട്ടിയൂർ അമ്പയത്തോട് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ജില്ലാ വൈസ് പ്രസിഡന്റ് ശഹ്‌സാദ് സഹീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ശ്രീ നാരായണ സ്കൂളിലെത്തി കൊട്ടിയൂർ വില്ലേജ് ഓഫീസർ ജോമോൻ നൽകി കൊണ്ടാണ് മെഡിക്കൽ കിറ്റുകൾ വിതരണം നടത്തിയത്. അമ്പയത്തോട് മല ഇടിഞ്ഞും, ഉരുൾപൊട്ടലിലുമായി വീടുകൾ നഷ്ടപ്പെട്ട നൂറു കണക്കിന് മനുഷ്യരാണ് നാല് ക്യാമ്പുകളിലായി കഴിയുന്നത്. സ്ത്രീകളും, കുട്ടികളും, വൃദ്ധരും ഇതിൽ പെടുന്നു. കോച്ചുന്ന തണുപ്പും കനത്ത മഴയും ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ആളുകൾ ക്യാംപിനെ ആശ്രയിച്ച് എത്തിയിട്ടുമുണ്ട്. ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇനിയും കാംപസ് ഫ്രണ്ട് എത്തുമെന്നും എല്ല വിധ സഹകരണവും ജില്ലാ കമ്മിറ്റി ഉറപ്പ് നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി ഉനൈസ് സി കെ, ട്രഷറർ ഉനൈസ് പി കെ, ഇജാസ്, യൂനുസ് എന്നിവർ സംബന്ധിച്ചു.

മഴക്കെടുതി ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്: SDPI

മട്ടന്നൂർ: SDPI പാലോട്ട് പള്ളി, വെമ്പടി, ബ്രാഞ്ചുകളുടെ ഒരു കൈ സഹായം… പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്… . .. സ്നേഹ വണ്ടി വയനാട്ടിലേക്ക്. എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സജീർ കീച്ചേരി ഫ്ളാഗ് ഓഫ് ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: