ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 19

ഇന്ന് ലോക മനുഷ്യസ്നേഹി ദിനം…

ലോക ഫോട്ടോ ഗ്രാഫി ദിനം…

International bow day

അഫ്ഗാനിസ്ഥാൻ ദേശീയ ദിനം

1600- അക്ബർ അഹമ്മദ് നഗർ പിടിച്ചടക്കി…

1757- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങൾ പുറത്തിറക്കി…

1900 .. ഒളിമ്പിക്സിൽ ആദ്യമായും നിലവിൽ അവസാനമായും ക്രിക്കറ്റ് മത്സരം…

1934- ഹിറ്റ്ലർ ജർമൻ ചാൻസലറായി..

1949- ഭുവനേശ്വർ ഒഡിഷയുടെ തലസ്ഥാനമായി..

1960- Sputnik5 USSR വിക്ഷേപിച്ചു. strelka , Belka എന്നി പട്ടികൾ ബഹിരാകാശ യാത്ര നടത്തി ജീവനോടെ തിരിച്ചു വന്നു. (ആദ്യം പോയ ലെയ്ക്ക മരിച്ചു പോയിരുന്നു)

1964- ഫ്ലോറിഡയിലെ Cape Canara യിൽ നിന്ന് ആദ്യ geo stationary satelite വിക്ഷേപിച്ചു..

1978- ഇറാനിൽ തിയ്യറ്റർ കത്തി ദുരന്തം.. 400 ലേറെ പേർ പൊള്ളലേറ്റ് മരിച്ചു..

1989- കേരളത്തിലെ ആദ്യ വനിതാ ജയിൽ നെയ്യാറ്റിൻകരയിൽ തുടങ്ങി…

1992- കെ. ആർ. നാരായണനെ ഇന്ത്യൻ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി…..

2016- പി.വി. സിന്ധു ഒളിമ്പിക്സിൽ വ്യക്തിഗത വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി…

ജനനം

1887- എസ്. സത്യമുർത്തി – സ്വാതന്ത്ര്യ സമര സേനാനി… തെക്കേ ഇന്ത്യയുടെ ദീപശിഖാ വാഹകൻ എന്നറിയപ്പെടുന്നു..

1906- കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജനനം. ( വിൽക്കി പീഡിയയിൽ വ്യത്യസ്ത തീയ്യതികൾ കാണുന്നുണ്ട് ) … 1948 ൽ ഇതേ തിയ്യതിയിൽ തന്നെയാണ് പാമ്പുകടിയേറ്റ് കൃഷ്ണപ്പിള്ള നിര്യാതനായതും…

1918- മുൻ രാഷ്ട്രപതി ഡോ ശങ്കർ ദയാൽ ശർമ്മ

1919- മാൽക്കം ഫോബ്സ് – US ലെ പ്രശസ്തമായ ഫോബ്സ് മാസിക സ്ഥാപകൻ ..

1946- മുൻ യു എസ് പ്രസിഡണ്ട് ബിൽ ക്ലിൻറൺ…

ചരമം

14- റോമൻ ചകവർത്തി അഗസ്റ്റിസ് സീസർ..

1906.. ബദറുദ്ദിൻ തയ്യബ് ജി… ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുസ്ലിമായ ആദ്യ പ്രസിഡണ്ട്…

1992- കടവനാട് കുട്ടിക്കൃഷ്ണൻ – കവി.. പത്രപ്രവർത്തകൻ..

1994- ലീനസ് പോളിങ്.. അമേരിക്ക.. നോബൽ ജേതാവ്. വൈറ്റമിൻ സി കണ്ടു പിടിച്ചു…

2005- ഓ മാധവൻ.. നാടക കുലപതി.. നടൻ മുകേഷിന്റെ അച്ഛൻ ..

2014- ഒഡേസ സത്യൻ.. ജനകീയ സിനിമാ നിർമാതാവ്…

2015.. പറവൂർ ഭരതൻ. മലയാള സിനിമ നടൻ

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: