ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായങ്ങൾ കൈമാറി

ദുരിതാശ്വാസ ക്യാമ്പിലേക്ക് വളപട്ടണം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ശേഖരിച്ച ഭക്ഷണ പദാർത്ഥങ്ങൾ ,സ്റ്റേഷനറി സാധനങ്ങൾ മുതലായവ ഭാരവാഹികളായ ഷാൽ ബിൻ, ഫൈസൽ, ഹാരിസ് എന്നിവർ ചേർന്ന് AEGCT തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി സെക്രട്ടറി റഫീഖ് അഴിക്കോട്, മെമ്പർ മൊയ്‌ദീൻ ടി.പി എന്നിവർക്ക് കൈമാറി

BOCCA ജൂനിയർ കായച്ചിറ ക്ലബ്ബ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ക്യാമ്പുകളിൽ എത്തിച്ചു

കാട്ടാമ്പള്ളി ഗവർമെൻറ് മാപ്പിള യു പി സ്കൂളിലെ കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവനചെയ്ത 30 ചാക്ക് അരി,ചെറുപയർ, കടല, പരിപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ. സോമൻ ഏറ്റുവാങ്ങുന്നു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.പ്രകാശ് ,പവിത്രൻ ,പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ , പി ടി എ ഭാരവാഹികൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കെ കെ എൻ പരിയാരം ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1996./97എസ്. എസ്. എൽ. സി. ബാച്ചിന്റെ ഒന്നിച്ചിരിക്കാം ഒരു വട്ടം കൂടി എന്ന പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഈ വർഷത്തെ ഓണം ബക്രീദ് ആഘോഷം നമ്മുടെ ഏവരുടെയും കുടുംബസംഗമത്തോടു കൂടി വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനിച്ചിരുന്നത്. ഈ ആഘോഷ പരിപാടികൾ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.. പ്രളയക്കെടുതി പരിഗണിച്ചു കൊണ്ട് ഞങ്ങൾ ഒഴിവാക്കുകയാണ്.. അതിനു വേണ്ടി നീക്കി വെച്ച തുക കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് വേണ്ടി ഞങ്ങൾ ആ തുക വിനിയോഗിക്കുകയാണ്. അതിന്റെ ഭാഗമായി ഞങ്ങൾ 25000/ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരി ക്കുകയാണ്. ആ തുക രാവിലെ ബഹു: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.രാജേഷ് അവർകൾ ഏറ്റുവാങ്ങി

ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക്താങ്ങായി കെ എസ് യു

ആലക്കോട് കാപ്പി മലയിൽ ഉരുൾപൊട്ടൽ ഭീക്ഷിണിയിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന ഫർലോങ്കര ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കെ.സ്.യു വിന്റെ നേതൃത്വത്തിൽ ആവശ്യ ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകി. സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.

അർജുൻ പി ,ഇൻഫാൻ ചേനോത്ത്,ചാൾസ് സണ്ണി, മിഥിലാജ് ടി കെ ,ഫ്രെഡിൻ സെബാസ്റ്റ്യൻ, ക്രിസ്റ്റോ സന്തോഷ് ,ബേസിൽ എന്നിവർ നേതൃത്വം നൽകി.

പ്രളയബാധിതർക്ക് കൈത്താങ്ങായി മട്ടന്നൂരിലെ കെ എസ് യു

മട്ടന്നൂർ : പ്രളയബാധിതരെ സഹായിക്കാനായി കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നിന്നും ആവശ്യവസ്തുക്കളുടെ ശേഖരണം നടത്തി. ഭക്ഷണ സാധനങ്ങൾ, വസ്ത്രം, കുടിവെള്ളം തുടങ്ങിയ ആവശ്യവസ്തുക്കളാണ് വിവിധ കടകളിൽ നിന്നായി ശേഖരിച്ചത്. ശേഖരിച്ച വസ്തുക്കളുമായി വൈകുന്നേരത്തോടെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിച്ചു.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ഗോഗുൽ കല്ല്യാട്, ഹരികൃഷ്ണൻ പാളാട്, സൽമാനുൾ ഫാരിസ്, അശ്വിൻ മട്ടന്നൂർ, ഷബ്നാസ് ഉരുവച്ചാൽ, ബിലാൽ ഇരിക്കൂർ, അഷ്റഫ് എളമ്പാറ, ഹർഷദ് വേങ്ങാട് തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: