നൈന്റീൻ നൈന്റി ഫൗണ്ടേഷൻ പ്രഖ്യാപിച്ചു

ഇരിക്കൂർ : ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്എൽസി 1989 – 90 ബാച്ചിന്റെ കൂട്ടായ്മയായ
നൈന്റീൻ നൈന്റി ഫൗണ്ടേഷൻ പ്രഖ്യാപന സമ്മേളനം ഇരിക്കൂർ എ.എം.ഐ ഹാളിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി.സി മർസൂഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു. ഫൗണ്ടേഷന്റെ നാമ നിർദ്ദേശ മത്സരത്തിൽ വിജയിച്ച എൻ.എം ശഫീഖ് ഉപഹാരം ഏറ്റുവാങ്ങി. ബാച്ചംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. കെ.സഹീദ്,പി.ഷാജി , കെ.മൃദുല,കെ.സി ഷംസീർ, വിദ്യാർത്ഥികളുടെ പ്രതിനിധി മാനസ എന്നിവർ സംസാരിച്ചു.സുജാതയും സംഘവും ദേശീയ ഗാനം ആലപിച്ചു.
എൻ.എം ശഫീഖ് സ്വാഗതവും ഗോപാല കൃഷ്ണൻ നന്ദിയും പറഞ്ഞു.