ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു

കതിരൂർ: കൂത്തുപറമ്പ് തലശേരി റോഡിൽ കതിരൂർ വേറ്റുമ്മലിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കതിരൂർ വേറ്റുമ്മലിൽ വച്ച് തലശേരി – കാക്കയങ്ങാട് – ഇരിട്ടി റൂട്ടിൽ ഓടുന്ന കാവ്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കൊടുവള്ളി സ്വദേശിനി ഷാഹിയയ്ക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം മുടങ്ങിയ ഗതാഗതം പൊലിസ് പുന:സ്ഥാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: