നവവധുവിൻ്റെ പരാതിയിൽ ഗാർഹീക പീഡനകേസ്

കൂത്തുപറമ്പ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും യുവതിയെ പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനെതിരെ ഗാർഹീക പീഡന നിയമപ്രകാരം പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് ചെറുപഴശി സ്വദേശി നൗഫലിനെ (35) തിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.ഈ മാസം ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണ സമയത്ത് സ്വർണ്ണവും പണവും നൽകിയിരുന്നുവെങ്കിലും വരൻ വരുത്തിവെച്ച ലോൺ അടക്കാൻ പണം ആവശ്യപ്പെട്ട് ദിവസങ്ങളായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസ്.