16 കാരിന് പീഡനം 62 കാരൻ അറസ്റ്റിൽ

പയ്യാവൂർ: 16 കാരനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുൻകാല ചുമട്ട് തൊഴിലാളി അറസ്റ്റിൽ. പയ്യാവൂരിലെ പഴയപറമ്പിൽ ഹൗസിൽ മൈക്കിളിനെ ( 62 ) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഉഷാദേവി അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 16ന് വൈകുന്നേരമാണ് സംഭവം.കുട്ടിയെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് രാത്രിയിൽ ടൗണിൽ അലസമായി നിൽക്കുന്നത് കണ്ടത്.തുടർന്ന് വീട്ടുകാരോട് വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകി. മൊഴിയെടുത്ത പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: