കൊളച്ചേരി മുക്കിന് സമീപത്തെ വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കൊളച്ചേരി :- കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി റാസിക്ക് പി പി മരണപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
ജൂലൈ 16 ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ക്രഷറിയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുകയായിരുന്ന റാസിക്കിനെ ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നടത്തി വരികയുമായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില മോശമായ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. കമ്പിൽ മാപ്പിളാ ഹയർ സെക്കൻ്ററി സ്കൂളിനു സമീപമാണ് ഇദ്ദേഹത്തിൻ്റെ ഭവനം.

പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും തുടർന്ന് ഖബറടക്കം നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: