വളയാൽ-കനാൽ റോഡ് കുഞ്ഞിപ്പള്ളിയിൽ അരികിടിഞ്ഞ് അപകടാവസ്ഥയിൽ.

മട്ടന്നൂർ: വളയാൽ-കനാൽ റോഡ് കുഞ്ഞിപ്പള്ളിയിൽ അരികിടിഞ്ഞ് അപകടാവസ്ഥയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം റോഡരിക് വിണ്ടുകീറുകയും സംരക്ഷണ കരിങ്കൽ ഭിത്തി കനാലിലേക്ക് തള്ളിനിൽക്കുകയും ചെയ്യുന്നത്
പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവം ജലസേചനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ശക്തമായ മഴയിൽ റോഡരിക് ഇടിഞ്ഞ് കനാലിലേക്ക് പതിച്ചത്.
പ്രദേശവാസികളുടെ കാറുൾപ്പെടെയുള്ള
ചെറിയ വാഹനങ്ങൾ ഇതുവഴി
യാത്ര ചെയ്യുന്നുണ്ടെങ്കിലും വലിയ
വാഹനങ്ങളുടെ യാത്ര പൂർണമായും
നിരോധിച്ചിരിക്കുകയാണ്.