കെ.വി. മനോഹരൻ കരാട്ടെ റഫറി

കണ്ണൂർ: ഓഗസ്റ്റ് ഒന്നുമുതൽ ഒൻപതുവരെ ജപ്പാനിലെ ഒക്കിനാവയിൽ നടക്കുന്ന ഒക്കിനാവ കരാട്ടെ വേൾഡ് ടൂർണമെന്റിൽ കണ്ണൂർ കാഞ്ഞിരോട് സ്വദേശി കെ.വി. മനോഹരൻ റഫറിയായി പങ്കെടുക്കും. ഉച്ചി റിയു കരാട്ടെയിൽ ജപ്പാനിൽനിന്ന് ഏഴാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഉച്ചി റിയു കരാട്ടെയുടെ ഇന്ത്യയിലെ മുഖ്യപരിശീലകൻ, ഓൾ കേരള കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി, ഒക്കിനാവ കരാട്ടെ ഡോ കൊബുഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്, വേൾഡ് ഓൾ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.