പാനൂരിനടുത്ത് പുത്തൂരിൽ ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ; 2 പേർക്ക് വെട്ടേറ്റു



പാനൂർ: ഇന്ന് വൈകീട്ട് പാനൂരിനടുത്ത പുത്തൂർ മടപ്പുരക്ക് സമീപത്ത് പുതുതായരംഭിച്ച ബേക്കറിയിൽ വച്ചാണ് സംഭവം. ഷിബിൻ (28), ചീളിൽ ഷിബി എന്നിവർക്കാണ് വെട്ടേറ്റത്. തോളിൽ വെട്ടേറ്റ ഷിബിനെ തലശേരി ജനറൽ ആശുപത്രിയിലും, കൈക്ക് വെട്ടേറ്റ ഷിബിയെ കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബേക്കറി ഉടമ കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പാനൂർ പോലീസ് വ്യക്തമാക്കി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: