പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് ഭരണക്കാര്‍ ഒത്താശ ചെയ്യുന്നു;സതീശന്‍ പാച്ചേനി

കണ്ണൂര്‍: പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധങ്ങളായ ക്ഷേമ പദ്ധതിയുടെ അനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഭരണ സൗകര്യം ഉപയോഗിച്ച് ഭരണാനുകൂല സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢസംഘം പ്രവര്‍ത്തിക്കുകയാണെന്നും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് ഭരണക്കാര്‍ ഒത്താശ ചെയ്യുന്നത് വകുപ്പ് മന്ത്രി കൈയ്യുംകെട്ടി നോക്കിനില്‍ക്കരുതെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു

പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെയും,വകമാറ്റി ചെലവഴിക്കുന്നതിനും ലാപ്‌സാക്കുന്നതിനെതിരെയും ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുപാച്ചേനി.

2016 മുതല്‍ പ്രമോട്ടര്‍മാരെ ഉപയോഗിച്ചും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢസംഘം തിരുവനന്തപുരത്ത് പട്ടികജാതിക്കാരുടെ ക്ഷേമ ഫണ്ട് തട്ടിയെടുത്തപ്പോള്‍ അവരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നത് പിന്നോക്ക ജനവിഭാഗത്തോട് കാണിക്കുന്ന അനീതി ആണെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വസന്ത് പള്ളിയാമൂല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കൊയിലേര്യന്‍ ദാമോദരന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കുട്ടിനേഴത്ത് വിജയന്‍, ജില്ലാ ഭാരവാഹികളായ ബേബി രാജേഷ്, കെ.മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: