മയ്യിൽ എട്ടാംമൈലിൽ അജ്ഞാത വാഹനമിടിച്ച് നിർത്താതെ പോയി; യുവാവിന് ഗുരുതരപരിക്ക്

മയ്യിൽ: എട്ടാം മയ്യിൽ അജ്ഞാത വാഹനമിടിച്ച് നിർത്താതെ പോയി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാട്ടൂർ പഴശ്ശിയിലെ പട്ടേരി സുരേശനെയാണ് അപകടത്തിൽപ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

എട്ടാം മൈലിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ചാലോട് ഭാഗത്ത് നിന്നെത്തിയ വാഹനം ഇടിച്ചതെന്നാണ് സംശയിക്കുന്നത്. വാഹനം നിർത്താതെ പോയി.

മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടുത്ത കാലത്തായി മയ്യിൽ ഭാഗങ്ങളിൽ സമാന അപകടങ്ങൾ ഏറി വരികയാണെന്ന് നാട്ടുകാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: