കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ

ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം മനസിലാക്കിയ അർജുൻ വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടി പി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന.

സ്വർണ്ണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അർജുൻ ആയങ്കിക്ക് അന്തർസംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അർജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: