ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യക്കും പിറകെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി : പായം വിളമനയിലെ വിലങ്ങേരി ഹൗസിൽ ഹരിദാസൻ(41) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു. ഹരിദാസൻ്റെ മൂത്ത സഹോദരൻ രാമചന്ദ്രനും ഇദ്ദേഹത്തിന്റെ ഭാര്യ വട്ട്യറ സ്വദേശിനി കണ്ണോത്തുംകണ്ടി രജിതയും കഴിഞ്ഞ മെയ് ,ജുൺ മാസങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സക്കിടെ മരണമടഞ്ഞിരുന്നു. ഹരിദാസനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു . അനുബന്ധ രോഗങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച പുലർച്ചയോടെ മരണമടയുകയായിരുന്നു. വിളമനയിലെ പരേതനായ വിലങ്ങേരി കുഞ്ഞിരാമൻ നമ്പ്യാരുടെയും , മീനാക്ഷിയമ്മയുടെയും മകനാണ്.
ഭാര്യ: ലാവണ്യ. മക്കൾ: അഭിനന്ദ്, അനുനന്ദ (ഇരുവരും വിദ്യാർത്ഥികൾ). മറ്റു സഹോദരങ്ങൾ : ശാന്ത, ഭാസ്കരൻ, സുഭാഷിണി (എടക്കാനം), ദിവാകരൻ, സദാനന്ദൻ (കിളിയന്തറ സർവീസ് സഹകരണബേങ്ക്),വത്സല (കിളിയങ്ങാട്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: