ഷോക്കേറ്റ് തെറിച്ചുവീണ് ലൈൻമാൻ മരിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ നടപടി


പയ്യന്നൂർ: ലൈനിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി പോസ്റ്റിന് മുകളിൽനിന്ന്‌ ഷോക്കേറ്റ് തെറിച്ചുവീണ് ലൈൻമാൻ മരിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ നടപടി. പയ്യന്നൂർ കെ.എസ്.ഇ.ബി.യിലെ സബ് എൻജിനീയർ, ഓവർസീയർ, ലൈൻമാൻ എന്നിവർക്കെതിരേയാണ് നടപടി.

ഈ മാസം ഏഴിന് രാവിലെ പയ്യന്നൂർ കണ്ടോത്ത് കൂർമ്പാ ഭഗവതി ക്ഷേത്രത്തിന് മുന്നിലാണ് പയ്യന്നൂർ കെ.എസ്.ഇ.ബി. ജീവനക്കാരൻ കാങ്കോൽ കുണ്ടംകുഴിയിലെ കെ.ഷാജി(44)യുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. എച്ച്.ടി. ലൈനും എൽ.ടി. ലൈനുകളുമുള്ള ഈ പോസ്റ്റിന് മുകളിൽ ജോലി തുടരുന്നതിനിടയിൽ മുകളിൽനിന്ന്‌ താഴേക്ക് മുഖമടിച്ച് വീഴുകയായിരുന്നു
ഇന്റർലിങ്കുള്ള ഈ പോസ്റ്റിൽ ജോലിചെയ്യുമ്പോൾ രണ്ട്‌ ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതാണെന്നും ഇതിൽ പിഴവുസംഭവിച്ചതായുമാണ് പ്രാഥമിക അനുമാനം. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധന നടന്നുവരുവന്നതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയുള്ള അന്വേഷണം. ഇതിന്റെ ഭാഗമായാണ് സബ് എൻജിനീയറേയും ഓവർസീയറേയും അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. ലൈൻമാനെ സ്ഥലംമാറ്റുകയാണുണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: