ചക്കരക്കല്ലിൽ വൻ ചീട്ടുകളി സംഘം പിടിയിൽ

കണ്ണൂർ: ചക്കരക്കൽ വൻ ശീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്നും 5.63 ലക്ഷം രൂപയും ഇവർ സഞ്ചരിച്ച ഇന്നോവ കാറും ചക്കരക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൻ സംഘമാണ് പിടിയിലായത്. തിലാനൂർ സ്വദേശി രജനീഷ് എന്ന കുട്ടന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ വാർത്തകൾ ഓൺലൈൻ

ചക്കരക്കൽ സി.ഐ കെ.വി പ്രമോദൻ, എസ്.ഐ ബിജു പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കേരള ഗെയ്മിങ് ആക്റ്റ് പ്രകാരവും പകർച്ചവ്യാധി നിയമപ്രകാരവും പോലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: