എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ മികച്ച നേട്ടവുമായി കണ്ണൂര്‍ ,സംസ്ഥാന തലത്തില്‍ ഒന്നാമത്

വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ജില്ലയ്ക്ക് ചരിത്ര വിജയം. കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് കണ്ണൂര്‍ ജില്ല കരസ്ഥമാക്കിയത്. എല്‍എസ്എസ് പരീക്ഷയില്‍ 38.52 ശതമാനവും  യുഎസ്എസ് പരീക്ഷയില്‍ 17.31 ശതമാനവുമാണ് ജില്ലയുടെ ശരാശരി. സംസ്ഥാന ശരാശരി എല്‍എസ്എസിന് 27 ശതമാനവും യുഎസ്എസിന് 10.79 ശതമാനവുമാണ്. 
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. 2019 ല്‍ 1977 പേര്‍ക്കാണ് എല്‍ എസ് എസ് ലഭിച്ചിരുന്നത്. വര്‍ഷം ഇത് 4036 ആയി ഉയര്‍ന്നു. 10476 കുട്ടികളാണ് വര്‍ഷം എല്‍ എസ് എസ് എഴുതിയത്. പരീക്ഷയെഴുതിയ 8253 കുട്ടികളില്‍ 1429 പേര്‍ക്ക് യു എസ് എസ് ലഭിച്ചു.
പയ്യന്നൂര്‍, തളിപ്പറമ്പ സൗത്ത്, പാനൂര്‍ എന്നീ ഉപജില്ലകളില്‍ എല്‍ എസ് എസിന് 51 ശതമാനം കുട്ടികള്‍ വിജയിച്ചു. പത്ത് ഉപജില്ലകളില്‍ 30 നും 50 നും ഇടയില്‍ വിജയശതമാനമുണ്ട്. യു എസ് എസിന് തളിപ്പറമ്പ് സൗത്ത്, പയ്യന്നൂര്‍, ഇരിക്കൂര്‍, മാടായി, കണ്ണൂര്‍ നോര്‍ത്ത് എന്നീ ഉപജില്ലകളില്‍ 20നും 30 നും ഇടയില്‍ വിജയശതമാനമാണുള്ളത്.
അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ജില്ലയ്ക്ക് നേട്ടം സ്വന്തമാക്കാനായത്. എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡയറ്റ് കണ്ണൂര്‍ പ്രത്യേക പദ്ധതി  ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി. ജൂണ്‍ മാസം മുതലുള്ള ക്ലാസ് റൂം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്‍ എസ് എസ്, യു എസ് എസ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകര്‍ക്ക് ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനങ്ങളും നല്‍കി. ഉപജില്ലാ തലത്തില്‍ , ഡയറ്റ് ഫാക്കല്‍റ്റി, ബിപിഒ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിമാസ മോണിറ്ററിംഗ് നടത്തുകയും ഉപജില്ലാ തലത്തില്‍ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. കണ്ണൂര്‍ സെന്റ് തെരേസാസിലെ 50 കുട്ടികള്‍ക്കും പാനൂര്‍ കൊളവല്ലൂര്‍ എല്‍ പി സിലെ 41 കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: