കണ്ണൂരിൽ രണ്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ചെമ്പിലോട്– 9,  എരമം കുറ്റൂര്‍– 11 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. 
ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാഹചര്യത്തില്‍ ജൂലായ് 20, 21 തിയ്യതികളില്‍ ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം കൂട്ടം ചേര്‍ന്ന് നടത്തുന്നത് ജില്ലയില്‍ നിരോധിച്ചു. വീടുകളില്‍ വച്ച് ബലിതര്‍പ്പണച്ചടങ്ങ് നടത്താവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: