പാപ്പിനിശ്ശേരിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റെർ തയ്യാറായി

8 / 100

പാപ്പിനിശ്ശേരി: സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി പഞ്ചാായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കി. അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 16 ക്ലാസ് മുറികളാണ് ഇതിനായി ഏറ്റെടുത്തത്.  കേന്ദ്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനസജ്ജമാക്കിയതായി പഞ്ചായത്തധികൃതർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ചെയർപേഴ്സണും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്‌ കമ്മിറ്റി ചെയർമാൻ സി. രാജൻ വൈസ് ചെയർപേഴ്സണും പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാഹിനാബായി കൺവീനറുമായ സമിതി പ്രവർത്തനമാരംഭിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയാണ് കേന്ദ്രം തയ്യാറാക്കുന്നതിന് ചെലവ് വേണ്ടിവരിക. 

നടത്തിപ്പിനായി കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് പാപ്പിനിശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങുന്നതിന് തീരുമാനിച്ചു 

ആദ്യഘട്ടമെന്നനിലയിൽ 10 കട്ടിലും കിടക്കകളുമായി പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമാക്കി. ശുചീകരണത്തിനും മറ്റുമായി സന്നദ്ധസേവകരുടെ സേവനവും ലഭ്യമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: