നിർത്തിയിട്ട ലോറിയിൽ വാൾ കണ്ടെത്തി

പാനൂർ: തെണ്ടപ്പറമ്പിലെ കുരുന്നന്റെ പറമ്പത്ത് സജിത്ത് കുമാറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടെമ്പോ ലോറിയിൽ വാൾ കണ്ടെത്തി. വാഹനത്തിന്റെ മുന്നിലെ സീറ്റിനടിയിലായിരുന്നു വാൾ. രണ്ടുദിവസമായി വീട്ടുമുറ്റത്ത് നിർത്തിയിട്ട ടെമ്പോ കഴുകാനെടുക്കുമ്പോഴാണ് വാൾ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന്‌ കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി. സാധാരണരീതിയിലുള്ള വാളല്ലെന്നും ആരാധനാലയങ്ങളിലും മറ്റും കാണുന്ന തരത്തിലുള്ളതാണെന്നും കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടർ വി.വി.ലതീഷ് പറഞ്ഞു. ഇതിന്റെ ഉറവിടം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടുമെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: