രണ്ടുലക്ഷം രൂപയുടെ കേബിള്‍ വയര്‍ മോഷ്ടിച്ച് മുങ്ങിയ ജീവനക്കാരനെ മടിക്കേരിയില്‍ നിന്നും പിടികൂടി

കണ്ണൂര്‍: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷണം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. മടിക്കേരി-കുടക് സ്വദേശി ഹംസയെ(51)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. താഴെചൊവ്വയിലെ എസ്‌യു സ്‌ക്വയര്‍ മൊബൈല്‍ ടവര്‍ കേബിള്‍ കമ്പനിയിലെ ഗോഡൗണില്‍ നിന്നാണ് കേബിള്‍ മോഷ്ടിച്ചത്. രണ്ട്‌ലക്ഷത്തോളം രൂപ വിലവരുന്ന കേബിള്‍ വയറുകള്‍ ഹംസ പലതവണയായി കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പനിയിലെ ജീവനക്കാരനായ ഹംസയടക്കം പലരേയും ചോദ്യംചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാനേജര്‍ മുനീറിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ഹംസ കണ്ണൂരില്‍ നിന്ന് മുങ്ങി. പലതവണ പോലീസ് അന്വേഷിച്ചിട്ടും ഇയാളെ കണ്ടെത്തനായില്ല. തുടര്‍ന്നാണ് മടിക്കേരിയില്‍ നിന്നും ഇയാളെ പിടികൂടിയത്. കേബിള്‍ വയര്‍ മോഷണം നടത്തിയശേഷം ഇവ ഉരുക്കി വിവിധ ആക്രിക്കടകളില്‍ വിൽക്കലാണ് പതിവ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: