കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി
കണ്ണൂര്‍: കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. യു പി സ്വദേശിയായ സുജിത്ത്റാമിനെ(27) യാണ് ഇന്ന് പുലര്‍ച്ചെ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഓടിമറയുകയായിരുന്നു. പിന്നാലെ പോലീസ് സംഘവും ഓടി. തുടര്‍ന്ന് യുവാവിന്റെ കയ്യിലുള്ള സഞ്ചി പരിശോധിച്ചപ്പോഴാണ് 100 ഗ്രാം പാക്കറ്റുകളിലായി 1.കിലോ 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. 100 ഗ്രാമിന് 250 രൂപ പ്രകാരമാണ് ഇയാള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കച്ചവടം നടത്തിവരുന്നതെന്നും പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.