തൊഴിൽ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരമൊരുക്കി ജോബ് ഫെയർ 26 ന് ഇരിട്ടിയിൽ

ഇരിട്ടി: സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറർ കണ്ണൂരും ഇരിട്ടി ചൈതന്യ ഐ ടി സി യും ചേർന്ന് മലയോര മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി തൊഴിൽ ദാതാക്കൾക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ നേരിട്ട് അവസരമൊരുക്കുന്നു .ഈ മാസം 26 നാണ് പരിപാടി ഓട്ടൊമൊബൈൽ . മറ്റ് വിവിധ ടെക്നിക്കൽ തൊഴിൽ മേഖലകൾ , ഹോസ്പിറ്റാലിറ്റി , മാർക്കറ്റിങ്ങ് ആന്റ് സെയിൽസ് , ഓഫീസ്, അദ്ധ്യാപനം, ഐടി മൾട്ടീമീഡിയ ആന്റ് ആനിമേഷൻ , ഇൻറീരിയർ ഡിസൈൻ,ടാലി, ഓഫീസ് അക്കൗണ്ടന്റ് , മോട്ടോർ ഡ്രൈവിങ്ങ്, സ്വീപ്പർ , വാച്ച് മാൻ തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനികൾഉദ്യോഗാർത്ഥികളെ കണ്ടെത്തും. ഇരിട്ടി നേരം പോക്ക് റോഡിലാണ് പരിപാടി. 5ാം തരം മുതൽ എസ്എസ് എൽ സി , ഡിഗ്രി , പ്രൊഫഷണൽ മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ തുടങ്ങി ഏവർക്കും പങ്കെടുക്കാം താൽപ്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 23 മുതൽ അവസരം ഉണ്ടാകും.ഫോൺ 8289831804

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: