പഞ്ചായത്ത് യോഗത്തിനിടെ സംഘർഷം; കയ്യേറ്റത്തിനിരയായ പ്രസിഡന്റ് ആസ്പത്രിയിൽ; ലീഗ് അംഗത്തിന്റെ കാർ തകർത്തു

പേരാവൂർ: പേരാവൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംഘർഷം .സംഘർഷത്തിനിടെ കയ്യേറ്റത്തിനിരയായ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു പഞ്ചായത്ത് യോഗത്തിനിടെ യു.ഡി.എഫ്.അംഗങ്ങളും എൽ.ഡി.എഫ്.അംഗങ്ങളും തമ്മിൽ നടന്ന വാക് തർക്കങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിർത്തിയിട്ട ലീഗ് അംഗത്തിന്റെ കാർ ഒരു സംഘം തകർത്തു.പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ ടൗണിൽ സി.പി.എമ്മിന്റെ ആഹ്വാനപ്രകാരം ഹർത്താൽ തുടങ്ങി.ഇന്ന് ഉച്ചയോടെയാണ് സംഭവം. തുടർന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിച്ച് ഉപരോധമാരംഭിച്ച യു.ഡി.എഫ്.അംഗങ്ങളായ സുരേഷ് ചാലാറത്ത്,ജൂബിലി ചാക്കോ,സിറാജ് പൂക്കോത്ത്,ഡാർലി ടോമി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഒരു സംഘം സമീപത്ത് പാർക്ക് ചെയ്തിരുന്ന സിറാജ് പൂക്കോത്തിന്റെ കാർച്ചില്ലുകൾ തച്ചുതകർത്തു.സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ നിലനില്ക്കുകയാണ്.പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ.വി.പ്രമോദിന്റെ നേതൃത്വത്തിൽ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: