വൈദ്യുതി കമ്പികള്‍ പൊട്ടിവീണത് കണ്ടാല്‍ അറിയിക്കുക: കെ.എസ്.ഇ ബി

കണ്ണൂര്‍: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ എവിടെയെങ്കിലും വൈദ്യുതി കമ്പികള്‍ പൊട്ടിവീണത് ശ്രദ്ധയില്‍ പെട്ടാല്‍

ഉടന്‍ കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതാ സ്ഥലങ്ങളിലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന എന്നതിനാല്‍ വൈദ്യുതി തിരിച്ച് വരാനെടുക്കുന്ന കാലതാമസവുമായി ഉപഭോക്താക്കള്‍ സഹകരിക്കണം. പ്രകോപിതരാകുന്നതും ജീവനക്കാരെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുന്നതും അപകടമേഖലയില്‍ രാപകല്‍ സേവനം നടത്തുന്നവരുടെ മനോവീര്യം തകര്‍ക്കുന്നതും അത് വഴി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനും കാരണമായേക്കാവുന്നതിനാല്‍ പ്രകൃതിക്ഷോഭത്തിന്റെ വിഷമഘട്ടത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: