ആറളംപുനരധിവാസ മേഖലയെ കണിച്ചാര് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വളയംചാല് തൂക്ക് പാലം അപകടാവസ്ഥയില്

വളയംചാല്: ആറളംപുനരധിവാസ മേഖലയെ കണിച്ചാര് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വളയംചാല് തൂക്ക് പാലം അപകടാവസ്ഥയില്. കുത്തിയൊഴുകുന്ന

മലവെള്ളപാച്ചലില് ജീവന് പണയം വച്ചാണ് പ്രദേശവാസികള് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില് കനത്ത മഴയില് പുഴയിലൂടെ ഒഴുകിയെത്തിയ മരത്തടികള് തൂക്കുപാലത്തിന്റെ തൂണില് ഇടിച്ചതു മൂലം പാലം തകര്ച്ചാഭീഷണി നേരിടുകയാണ്. പാലത്തിനേറ്റ കനത്ത പ്രഹരം മൂലം തൂണിനു മുകളില് പാലം ഉറപ്പിച്ചു നിര്ത്തുന്നതിനായി സ്ഥാപിച്ച മരകഷ്ണം തെന്നി നീങ്ങിയിരിക്കുകയാണ്. കനത്ത മലവെള്ളപാച്ചിലില് ഒഴുകിയെത്തിയ മരത്തടികള് തൂക്ക് പാലത്തിന്റെ തൂണില് തടഞ്ഞത് നീക്കം ചെയ്യാത്തത് പാലത്തിന്റെ നിലനില്പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള ആറളംഫാം വളയംചാല് തൂക്കുപാലത്തിന്താഴെ മലവെള്ളപാച്ചലില് മരങ്ങള് ഒഴുകി വന്ന്തടഞ്ഞിട്ട് ദിവസങ്ങള്കഴിഞ്ഞെങ്കിലുംഇതു വരെ അധികൃതര് നടപടി സ്വീകരിച്ചിട്ടില്ല. വനത്തോട്ചേര്ന്ന് കിടക്കുന്ന പ്രദേശമായതിനാല് പ്രദേശവാസികള്ക്ക് മാറ്റാനും കഴിയാത്ത അവസ്ഥയാണ്.നബാര്ഡ് സഹകരണത്തില് 6.9 കോടി രൂപ ചെലവില് കോണ്ക്രീറ്റ് പാലം നിര്മിക്കുന്നതിനുള്ള പദ്ധതി ഇവിടെ നടപ്പാക്കാന് തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം കേന്ദ്രീകരിച്ചിട്ടുള്ള വെസ്റ്റ് കണ്സ്ട്രക്ഷന് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പ്രവര്ത്തി ഉടന് ആരംഭിച്ച് ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഈ മേഖലയെ കണിച്ചാര്ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാനപാലമാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: