“ഇരട്ട കുട്ടികൾക്കൊരു സ്നേഹവീട് ” ജനകീയ ഭവന നിർമ്മാണത്തിന്റെ ഭൂമി രേഖാ കൈമാറ്റവും ഉപഹാര സമർപ്പണവും ജൂലൈ 21 ന് 4 മണിക്ക് ഇരിട്ടിയിൽ

ഇരിട്ടി: പഠനത്തിൽ മിടുക്കരായ കച്ചേരിക്കടവ് മുടിക്കയം തുടിമരം കൊല്ലി റോഡിനടുത്ത് നിർദ്ദന കുടുംബാഗങ്ങളായ ഇരട്ട സഹോദരങ്ങളായ സ്റ്റെനിനും

സ്റ്റെഫിനും കുടുംബത്തിനും നൻമ എഡ്യൂക്കേഷണൽ ആന്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി, മുട്ടന്നൂർ കോൺകോഡ് കോളേജ് എൻ എസ് എസ് യൂണിറ്റ്, ജനമൈത്രി പോലീസ്, സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ഫാ: സണ്ണി തോട്ടപ്പള്ളി, ഷിന്റോ മുക്കനോലിക്കൽ, ബിജു മാണിക്കത്താൻ എന്നീ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ നിർമ്മിച്ചു നൽകുന്ന “സ്നേഹവീട്” നിർമ്മാണത്തിനുള്ള ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങ് ജൂലൈ 21ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിട്ടി സിറ്റിസെന്ററിൽ എസ് എൻ ഡി പി ഹാളിൽ അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വീടു നിർമ്മാണത്തിനായി തന്റെ 5 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ പേരട്ടയിലെ കണ്ടുംങ്കരി കെ.ജെ ബെന്നി ചടങ്ങിൽ വെച്ച് ഇരട്ടക്കുട്ടികളുടെ പേരിലുള്ള ഭൂമിയുടെ രേഖ ഇരിട്ടി തഹസീൽദാർ കെ.കെ ദിവാകരന് കൈമാറും. ജീവകാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാരമനസ്ക്കതയ്ക്ക് കെ.ജെ ബെന്നിക്ക് നൽകുന്ന നൻമയുടെ ഉപഹാരം ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി അശോകൻ കൈമാറും. സ്നേഹവീട് പദ്ധതിയിലേക്കുള്ള ഉദാരമതികളുടെ ആദ്യ സഹായധനം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗ്ഗീസ്, പായം പഞ്ചായത്ത് പ്രസിഡണ്ട് എൻ അശോകൻ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ഷേർലി അലക്സാണ്ടർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീന പാലയാടൻ, ഷെരീഫ അഷ്റഫ് ,പി എൻ സുരേഷ് ബാബു പേരട്ട സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.തോമസ് കിടാരത്തിൽ, കോൺകോഡ് കോളേജ് പ്രിൻസിപ്പാൾ സാജു ജോസഫ്, രാഷ്ട്രിയ സാംസ്ക്കാരിക സംഘടനാ ഭാരവാഹികളായ ഇ.എസ് സത്യൻ, ബിജുവെങ്ങല പള്ളി, വ്യാപാര സംഘടനാ പ്രതിനിധികളായ പി.കെ മുസ്തഫ ഹാജി, റെജി തോമസ്, എൻ കുഞ്ഞിമൂസഹാജി, അയൂബ് പൊയിലൻ, പി.സുനിൽകുമാർ, വി എം നാരായണൻ, ജോണി പരുത്തിവയലിൽ, ഹരീന്ദ്രൻ പുതുശ്ശേരിഎന്നിവർ സംസാരിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ വി.പി സതീശൻ സ്വാഗതം പറയുന്ന ചടങ്ങിൽ ഫാ: സണ്ണി തോട്ടപ്പള്ളി അധ്യക്ഷത വഹിക്കും
നൻമ ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി ” സ്നേഹവീട് ” പദ്ധതി വിശദീകരണം നടത്തും
നൻമ വൈസ് പ്രസിഡണ്ട് ബാബു സി കീഴൂർ നന്ദി പറയും 2018 ഡിസംബർ 25 നകം “സ്നേഹ വീട്” നിർമ്മാണം പൂർത്തിയാക്കി വീടിന്റ താക്കോൽ ദാനം നടത്താനായി ദ്രുതഗതിയിൽ വീടിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തികരിക്കാനുള്ള ഒരുക്കത്തിലാണ്: ഭവന നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: