ബസ്സ് ജീവനക്കാരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കുക

വിദ്യാർത്ഥികളോട് ബസ്സ് ജീവനക്കാർ തുടർന്നുവരുന്ന മോശമായ സമീപനം തിരുത്താൻ തയ്യാറാവണമെന്ന് എസ് എഫ് ഐ ഇരിട്ടി ഏരിയ സെക്രട്ടറിയേറ്റ്

പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പെരുമഴയത്തും ഇരിട്ടി ബസ്സ്സ്റ്റാൻന്റിൽ ബസ്സ് പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ദയാധാക്ഷിണ്യമില്ലാതെ പുറത്ത് നിർത്തുകയാണ്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.വിദ്യാർത്ഥികളു യാത്രക്കാരാണ്.നാൽപത് കിലോമീറ്റർ ദൂരപരിധി എന്നത് ഒഴിച്ച് നിർത്തിയാൽ കൺസെഷൻ ഇല്ലാത്ത ഒരു യാത്രക്കാരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും വിദ്യാർത്ഥികൾക്കുമുണ്ട്.ബസ്സ്സ്റ്റാ നിന്ന് കയറിയതു കൊണ്ടോ പുറപ്പെടുന്നതിന് മുൻപ് സീറ്റിൽ ഇരിക്കുന്നത് കൊണ്ടോ കൺസെഷൻ നിഷേധിക്കാൻ വ്യവസ്ഥയില്ല.ഗവൺമെന്റ് നിശ്ചയിച്ച വ്യവസ്ഥകൾക്കപ്പുറത്ത്.ചില ബസ്സ് ജീവനക്കാരും ഉടമകളും തീരുമാനിക്കുന്ന സ്വയം പ്രഖ്യാപിത വ്യവസ്ഥകൾ ധിക്കാരമാണെന്നും.ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥകളുടെ യാത്രാവകാശം ഹനിക്കുന്ന ഇത്തരം നീക്കത്തിൽ നിന്ന് ബസ്സ് ജീവനക്കാർ പിന്മാറിയില്ലെങ്കിൽ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകുമെന്നും ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: