എടത്തോട്ടിക്കു സമീപം വീണ്ടും റോഡിലേക്ക് മരം വീണു – വാഹങ്ങൾ ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ എടത്തൊട്ടിക്ക് സമീപം വീണ്ടും റോഡിലേക്ക് മരം വീണു . കഴിഞ്ഞദിവസം

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഇരുപത് കാരി മരിക്കുകയും ഡ്രൈവർ അടക്കം നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്തിന് ഏതാനും മീറ്റർ അകലെയാണ് ചൊവ്വാഴ്ച യും റോഡരികിലെ മരം റോഡിലേക്ക് മറിഞ്ഞു വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽ നടയാത്രക്കാരോ ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി. ഇതിനെത്തുടർന്ന് ഈ റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ അഗ്നിരക്ഷാ നിലയം പ്രവർത്തകർ, മുഴക്കുന്ന് പോലീസ്, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: